Saturday, May 25, 2013

ശാപമോക്ഷം

                          ശാപമോക്ഷം 

  " മുജ്ജെന്മ പാപമോ ,കർമ്മ ഫല ദോഷമോ
ഇരുൾ  വീണ മണ്ണിലെ ഈ നരക  ജീവിതം...? 
പാപമോക്ഷത്തിനായി  കേഴുന്നയെന്മനം  
കാണുന്നതൊക്കെയും ക്രൂര മുഖ ഭാവങ്ങൾ
കേൾക്കുന്നതോ ദീന ദയനീയ രോദനം.

പണമെന്ന കടലാസ് തുണ്ടിനായി കടിപിടി 
കൂടുന്ന മാനുഷ മാർജാര ജന്മങ്ങളൊക്കെയും ..
പെണ്ണായി പിറന്നൊരാ പോന്നു മണി മുത്തിന്റെ 
അധരത്തിലുദരത്തിൽ  ചുടു ചോരപ്പാടുകൾ.

ഇരുളിൻ വേട്ട നായ്ക്കൾ തൻ ഭോഷ ബാക്കിയായി 
ഒരു പെണ്‍ പേട മാനുണ്ടാ വീചിയോരത്ത്..
വാടി തളർന്നൊരാ  പൂമുഖത്തെവിടയോ
കാണുന്നു ഞാനെൻ കൂടപ്പിറപ്പിനെപിന്നമ്മയെ

കാമ ഭ്രാന്തിൻ വിഷപ്പകറ്റിയാ- 
നരി നായിന്റെ സന്തതികളെങ്ങോ മറഞ്ഞു പോയി .
വിധിയെ പഴിചൊരാ പേടമാനിന്റെ കണ്ണ്-
നിറയുന്നു ,കരയുന്നു പ്രാണ വേദനപ്പാച്ചിലിൽ.

 പണപ്പൊതിക്കെട്ടിനായി,പെണ്‍മാംസപിണ്ടത്തിനായി.
തെണ്ടിയലയുന്നു,കൊന്നുതിന്നുന്നു
കൂടപ്പിറപ്പിനെ കൂട്ടുകാരെ .
നന്മയെങ്ങോ  മറഞ്ഞു പോയി  ചിരികളെങ്ങോ
അകന്നുപോയി  ക്രൂര മുഖ ഭാവങ്ങളെങ്ങും നിറഞ്ഞു-
ബാക്കിയായി നിസ്സഹായ ദയനീയ രോദനം.

 അമ്മയലയുന്ന തെരുവുകൾ നന്മ മറയുന്ന 
കണ്ണുകൾ തമ്മിലോങ്ങുന്നു വാളുകൾ വീണ്‌ചാകുന്നു സോദരർ .      
ചോര തളങ്ങൾ എങ്ങും ചുടു ചോര തളങ്ങൾ.. 

കലികാല വാസി തൻ മൂഢ രക്തo- കുടിക്കുന്നു ഈച്ചകൾ.
ഭരണ മണിമാളികതൻ  മച്ചിൻപുറത്തുനിന്നെത്തിയ 
കൊടുംവിഷവാഹിയാം ഈച്ചകൾ .
നെഞ്ചിലൊരുനൂറു ശാപവും പേറിയണയുന്നു 
രാത്രികൾ പിടയുന്നു നെഞ്ചകം ,വാർന്നൊഴുകുന്നു കണ്ണുനീർ

മോചനമേകൂ  പാപ മോക്ഷം തരൂ
നന്മ നശിചൊരീ കലി കാലത്ത് നിന്നും ..
മോചനമേകൂ  പാപ മോക്ഷം തരൂ 
ക്രൂര പാപങ്ങൾ പേറുമീ ലോകത്ത് നിന്നും 
മോചനമേകൂ  പാപ മോക്ഷം തരൂ   
എന്നിലെ ഞാനെന്ന എന്നിൽ നിന്നും .... "


                                                                                            റിജാസ് അപ്പൂസ്


 "മുജ്ജെന്മ പാപമോ ,കർമ്മ ഫല ദോഷമോ 
  ഇരുൾ  വീണ മണ്ണിലെ ഈ നരക  ജീവിതം...?
പാപമോക്ഷത്തിനായി  കേഴുന്നയെന്മനം 
കാണുന്നതൊക്കെയും ക്രൂര മുഖ ഭാവങ്ങൾ
കേൾക്കുന്നതോ ദീന ദയനീയ രോദനം......



പണമെന്ന കടലാസ് തുണ്ടിനായി കടിപിടി കൂടുന്ന -
മാനുഷ മാർജാര ജന്മങ്ങൾ ..
പെണ്ണായി പിറന്നൊരാ പോന്നു മണി മുത്തിന്റെ 
അധരത്തിലുദരത്തിൽ  ചുടു ചോരപ്പാടുകൾ...




ഇരുളിൻ വേട്ട നായ്ക്കൾ തൻ ഭോഷ ബാക്കിയായി 
മോചനമേകൂ  പാപ മോക്ഷം തരൂ 
മോചനമേകൂ  പാപ മോക്ഷം തരൂ 
ഒരു പെണ്‍ പേട മാനുണ്ടാ വീചിയോരത്ത്..
വാടി തളർന്നൊരാ  പൂമുഖത്തെവിടയോ കാണുന്നു ഞാനെൻ കൂടപ്പിറപ്പിനെപിന്നമ്മയെ 




കാമ ഭ്രാന്തിൻ വിഷപ്പകറ്റിയാ-
 നരി നായിന്റെ സന്തതികളെങ്ങോ മറഞ്ഞു പോയി .
വിധിയെ പഴിചൊരാ പേടമാനിന്റെ കണ്ണ് -
നിറയുന്നു ,കരയുന്നു പ്രാണ വേദനപ്പാച്ചിലിൽ...

പണപ്പൊതിക്കെട്ടിനായി ..
പെണ്‍ മാംസ പിണ്ടത്തിനായി..
അലയുന്നു തെണ്ടിയലയുന്നു...
കൊന്നു തള്ളുന്നു 
 കൊന്നുതിന്നുന്നു കൂടപ്പിറപ്പിനെ കൂട്ടുകാരെ ..


നന്മയെങ്ങോ  മറഞ്ഞു പോയി
ചിരികളെങ്ങോ  അകന്നുപോയി
ക്രൂര മുഖ ഭാവങ്ങളെങ്ങും നിറഞ്ഞു..
ബാക്കിയായി നിസ്സഹായ.. ദയനീയ രോദനം...



അമ്മയലയുന്ന തെരുവുകൾ നന്മ മറയുന്ന കണ്ണുകൾ
തമ്മിലോങ്ങുന്നു വാളുകൾ
വീണ്‌ ചാകുന്നു സോദരർ 


ചോര തളങ്ങൾ എങ്ങും ചുടു ചോര തളങ്ങൾ..
കലികാല വാസി തൻ മൂഢ രക്തo കുടിക്കുന്നു  
ഈച്ചകൾ.. ഭരണ മണിമാളികയുടെ മച്ചിൻ പുറത്തുനിന്നെത്തിയ- കൊടുംവിഷവാഹിയാം ഈച്ചകൾ ....



നെഞ്ചിലൊരുനൂറു ശാപവും-
പേറിയണയുന്നു രാത്രികൾ 
പിടയുന്നു നെഞ്ചകം ,
വാർന്നൊഴുകുന്നു കണ്ണുനീർ 


മോചനമേകൂ  പാപ മോക്ഷം തരൂ 
നന്മ നശിചൊരീ കലി കാലത്ത് നിന്നും
ക്രൂര പാപങ്ങൾ പേറുമീ ലോകത്ത് നിന്നും
എന്നിലെ ഞാനെന്ന എന്നിൽ നിന്നും .... "



 ശാപമോക്ഷം
         




                               
                                   Tnk yUe :)